കരിമണ്ണൂർ: കൃഷിവകുപ്പിന്റ കീഴിലുള്ള സീഡ് ഫാമം കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിമണ്ണൂർ കിളിയറ പൂവത്തിങ്കൽ കുട്ടപ്പനാണ് (45) മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതിന് ജീവനക്കാർ ഒഫീസിൽ എത്തിയപ്പോഴാണ് സീഡ്ഫാമം ഒഫീസ് കെട്ടിടത്തിനു മുകളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരിമണ്ണൂർ സി.ഐ സമേഷ് സുധാകരന്റ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.