കുടയത്തൂർ: തെരുവ് നായയെ ഇടിച്ചതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കോളപ്ര താഴത്തെചോന്നാട്ട് രഞ്ജിത്തിനാണ് (25) പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 ന് ശങ്കരപ്പിള്ളി ഫോറസ്റ്റ് ഓഫീസിന് സമീപമാണ് അപകടം. മുട്ടം ഭാഗത്തു നിന്ന ബൈക്കാണ് നായയുടെ ദേഹത്ത് ഇടിച്ച് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.