peringassery
പെരിങ്ങാശ്ശേരി ഗവ. ട്രൈബൽ ഹൈസ്കൂളിൽ വായനാ ദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൈസി ഡെനിൽ നിർവഹിക്കുന്നു

ഉടുമ്പന്നൂർ: പെരിങ്ങാശ്ശേരി ഗവ. ട്രൈബൽ ഹൈസ്കൂളിൽ വായനാ ദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൈസി ഡെനിൽ നിർവഹിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ് അസി. പ്രൊഫസർ ഡോ. ജോർജ്ജ് അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് രാജി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ വൈഗ, നവനീത് എന്നിവർ കവിതാ പാരായണവും അക്ഷര ശ്രീജേഷ് പ്രസംഗവും നടത്തി. സ്റ്റാഫ് പ്രതിനിധി ജിജി അഗസ്റ്റിൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിന്ദു ജെ.ആർ നന്ദിയും പറഞ്ഞു.