കുമാരമംഗലം: കള്ളക്കേസെടുത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അന്യായമായി ചോദ്യം ചെയ്യലിന്റെ പേരിൽ പീഡിപ്പിക്കുന്നതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കുമാരമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴല്ലൂർ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ ബെന്നി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ചെമ്പകശേരി, പഞ്ചായത്ത് മെമ്പർ ഗ്രേസി തോമസ്, ജോസുകുട്ടി ജോസഫ്, അജു പനച്ചിക്കാട്ട്, ബാബു പോൾ, സിനോയ് പോൾ, ഷാജി ജെ, മാത്യു വട്ടക്കുന്നേൽ, സാജു വാഴയിൽ, ഷിജോ തോമസ്, അബ്ദുൾ ഖാദർ, എ.സി. മത്തായി എന്നിവർ പ്രസംഗിച്ചു.