
കുമാരമംഗലം: സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസിന്റെ ആഭിമുഖ്യത്തിൽ യോഗാ ദിനം ആചരിച്ചു. കുമാരമംഗലം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എം.കെ.എൻ.എം.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് സന്തോഷ് അറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീന നാസർ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറും വിമുക്തി ജില്ലാ കൺവീനറുമായ ആർ. ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയപേഴ്‌സൺ ഉഷ രാജശേഖരൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ സാവിൻ എസ്, എക്‌സൈസ് തൊടുപുഴ റേഞ്ച് അസി. ഇൻസ്‌പെക്ടർ എസ്. സിയാദ്, അദ്ധ്യാപകരായ രാജീമോൻ ഗോവിന്ദ്, രതീഷ് വി.ആർ. തുടങ്ങിയവർ പ്രസംഗിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ. സുനിൽരാജ് യോഗാ ക്ലാസുകൾക്ക് നേതൃത്വം നൽകി.