കട്ടപ്പന : എൻ സി സി നെടുങ്കണ്ടം 33 കെ ബറ്റാലിയൻ ഇന്റർ ഗ്രൂപ്പ് ഫയറിംഗ് കോമ്പറ്റീഷന് കട്ടപ്പനയിൽ തുടക്കമായി. ഗവ. കോളേജിൽ നടക്കുന്ന മത്സരത്തിൽ കോട്ടയം ഗ്രൂപ്പിന് കീഴിലുള്ള 7 ബറ്റാലിയനുകളെ കേന്ദ്രീകരിച്ച് 200 ൽ അധികം കേഡറ്റുകളാണ് പങ്കെടുക്കുന്നത്.നഗരസഭാ ചെയർപേഴ്സൺ ബീന ജോബി ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പ് കമാൻഡറും 33 കെ ബെറ്റാലിയൻ കമാൻഡിങ് ഓഫീസറുമായ കേണൽ എച്ച്.ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു.10 ദിവസമാണ് ക്യാമ്പ് നടക്കുന്നത്.വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി ഓഫീസർ ലഫ്.ജോബി മാത്യു ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് എന്നിവർ ഉദ്ഘാടന യോഗത്തിൽ പ്രസംഗിച്ചു.