pathanjali

തൊടുപുഴ: പതഞ്ജലി യോഗ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വടക്കുമ്മുറി കെ. വി. എം. എസ് . കരയോഗ മന്ദിരത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. .പി. വി.ജയൻ ആചാര്യന്റെ നേതൃത്വത്തിൽ യോഗ പഠിതാക്കളുടെ പരിശീലനം നടത്തി.
മുഖ്യാചാര്യൻ വത്സൻ മുക്കുറ്റിയിലിന്റെ അദ്ധ്യക്ഷയതിൽ നടന്ന പൊതുസമ്മേളനം മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ ജസി ജോണി ഉദ്ഘാടനം ചെയ്തു. .റിട്ട.സംസ്‌കൃത പ്രൊഫസർ ഡോ. സി.ടി. ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. യോഗാചാര്യന്മാരായ വത്സൻ മുക്കുറ്റിയിൽ, പി .വി.ജയൻ, കെ. കെ.രാജേഷ് എന്നിവരും കവി. സുകുമാർ അരിക്കുഴ,കെ.വി.എം.എസ്സ്. വടക്കുമ്മുറി ഉപസഭാ പ്രസിഡന്റ് എൻ.സുരേഷ് ബാബു, സെക്രട്ടറി ഡോ. പ്രഭാകരൻപിള്ള പ്രസംഗിച്ചു. വടക്കുമ്മുറി യോഗ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് സമുചിത നേതൃത്വം നൽകി വരുന്ന ആചാര്യൻ പി.വി.ജയനെ പഠിതാക്കൾ പൊന്നാടയണിയിച്ച് ആദരിച്ചു.