
ഇമേജിന്റെ പ്രവിലേജ് നോക്കിയിട്ട് കാര്യമില്ല, ഏത് തരത്തിലുള്ള ക്യാരക്ടർ വന്നാലും ഇമേജ് നോക്കാതെ ഒരു വെല്ലുവിളിയോടെ ഏറ്റെടുക്കുമെന്ന് നടി ശാന്തി കൃഷണ വ്യക്തമാക്കി.1980 കളിൽ സിനിമയിലേക്ക് എത്തപ്പെട്ട് മകൾ, സഹോദരി, കാമുകി, ഭാര്യ, അമ്മ, ചേട്ടത്തി, നാത്തൂൻ എന്നിങ്ങനെ വ്യത്യസ്തങ്ങളായ അനേകം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇത് വരെ തന്നിലേക്ക് വന്ന് ചേർന്ന എല്ലാ കഥാപാത്രങ്ങളും ഇമേജ് നോക്കിയാണ് കമ്മിറ്റ് ചെയ്തിട്ടുള്ളത്. എന്നാൽ അതിന് ഒരു മാറ്റം ആഗ്രഹിക്കുന്നു. അഭിനയ സാധ്യതയുള്ള ഏത് കഥാപാത്രങ്ങൾ വന്നാലും ഏറ്റെടുക്കും. മലയാളത്തിലും മറ്റ് ഭാഷകളിലും എത്രയോ ആർട്ടിസ്റ്റുകൾ ഇത്തരത്തിൽ ക്യാറക്ടർ ചെയ്യുന്നുണ്ട്. അതെല്ലാം ഏറെ ഇൻസ്‌പ്രിയേഷനാണ് തരുന്നതെന്നും ശാന്തി കൃഷ്ണ പറഞ്ഞു.
മുംബയിൽ ജനിച്ച ശാന്തി കൃഷ്ണ 1980 ൽ പനീർപൂക്കളൈ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമയിലേക്ക് വന്നത്. പിന്നീട് ഭരതന്റെ നിദ്രയിലൂടെ മലയാള സിനിമയിലേക്ക് എത്തപ്പെട്ട ശാന്തി, 42 വർഷത്തെ സിനിമ ജീവിതത്തിലൂടെ പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്ന വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ ജന ഹൃദയങ്ങളിൽ ഇടം പിടിച്ചു. ഇടക്കാലത്ത് കുറച്ച് നാൾ സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും വീണ്ടും സിനിമയിലേക്ക് എത്തിയ ശാന്തി കൃഷ്ണയെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
രഞ്ജിപണിക്കർക്കൊപ്പം സെക്ഷൻ 306 ഐ പി സി എന്ന പുതിയ ചിത്രമാണ് ശാന്തി കൃഷ്‌ണയുടെതായി ഇനി വരാനുള്ളത്. ചിത്രത്തിൽ ഇന്റർ വെല്ലിന് ശേഷമുള്ള മിക്കവാറും ഭാഗങ്ങൾ കോടതി രംഗങ്ങളാണ്. പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ: രാം ദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രഞ്ജിപണിക്കർ അവതരിപ്പിച്ചിരിക്കുന്നത്. എതിർ ഭാഗത്തെ അഡ്വക്കേറ്റ് നന്ദയായി ശാന്തികൃഷ്ണയുമാണ് ക്യാരക്ടർ ചെയ്തിരിക്കുന്നത്. ഇതിന് മുൻപ് അഡ്വക്കേറ്റിന്റെ വേഷം മറ്റൊരു ചിത്രത്തിൽ അവതരിപ്പിച്ചെങ്കിലും അഡ്വ: നന്ദയുടെ അത്രയും ശക്തമല്ലായിരുന്നു അത് എന്ന് ശാന്തി കൃഷ്ണ പറഞ്ഞു.
ഈ ചിത്രത്തിന്റെ കഥയും എന്റെ കഥാപാത്രവും സംബന്ധിച്ച് ഡയറക്ടർ പറഞ്ഞപ്പോൾ തന്നെ അഡ്വ: നന്ദയുടെ റേഞ്ച് ശരിക്കും ബോധ്യമായിരുന്നു.അഡ്വ: നന്ദക്ക് എന്റെ ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതും. ഞാനും രഞ്ജിയും ഇതിന് മുൻപ് പല സിനിമകളിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും രഞ്ജിക്കൊപ്പം കട്ടക്ക് നിൽക്കുന്നത് ഈ ചിത്രത്തിലാണ് എന്നും ശാന്തി കൃഷ്ണ നയം വ്യക്തമാക്കുന്നു. ശ്രീനാഥ് ശിവ തിരക്കഥ എഴുതി സംവിധാനം ചെയ്ത സെക്ഷൻ 306 ഐ പി സി എന്ന ചിത്രത്തിന്റെ പ്രിവ്യൂഷോ കഴിഞ്ഞ ദിവസം നടത്തിയിരുന്നു.