കട്ടപ്പന :ഹയർ സെക്കൻ്ററി പരീക്ഷയിൽ കൊമേഴ്സ് വിഭാഗത്തിൽ 1200 ൽ 1200 മാർക്കും നേടി മിന്നും താരമായി മാറിയിരിക്കുകയാണ് ഉപ്പുതറ തുണ്ടത്തിൽ (കാരുവേലിൽ) അനീഷ സാലു.മുഴുവൻ മാർക്കും നേടാൻ സാധിച്ചതോടെ അനീഷ പഠിക്കുന്ന ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂളിനും ഇരട്ടിമധുരമായി.കഠിനാദ്ധ്വാനവും ദൈവത്തിന്റെ അനുഗ്രഹവുമാണ് വിജയത്തിന് പിന്നിലെന്ന് അനീഷ.ഹൈസ്കൂൾ വിദ്യാഭ്യാസം മേരികുളം സെന്റ് മേരീസ് സ്കൂളിലാണ് പൂർത്തിയാക്കിയത്. പത്താം ക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് അവിടുത്തെ പഠനം പൂർത്തിയാക്കിയത്. പഠനത്തിൽ രക്ഷിതാക്കളുടെ മികച്ച പിന്തുണയും ലഭിച്ചു.ധനകാര്യ മേഖല ഇഷ്ടപ്പെടുന്ന അനീഷ ബി.കോമിന് ചേരാനുള്ള ഒരുക്കത്തിലാണ്. ഉപ്പുതറ കാരുവേലിൽ സാലു കെ ജോണിന്റെയും ഷീനയുടെയും ഏക മകളാണ് .