മുട്ടം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തൊടുപുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മുട്ടം ജില്ലാ ജയിലിലുമായി സഹകരിച്ച് യോഗ ദിനത്തോടനുബന്ധിച്ച് യോഗ ട്രെയിനിംഗ് നടന്നു. അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് ഹരികുമാർ കെ എൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സിറാജുദ്ദീൻ പി എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് സമീർ എ,ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ ഷിജോ തോമസ്, തൊടുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ആശാ കെ. മാത്യു എന്നിവർ യോഗത്തിൽ സംസാരിച്ചു. ഡോ. ജോതിഷ പി ജി യോഗ ട്രെയിനിംഗ് സെഷൻ നയിച്ചു. ജയിലിലെ അന്തേവാസികൾ പരിശീലനത്തിൽ പങ്കാളികളായി.