
തൊടുപുഴ: മണക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റും തൊടുപുഴ ന്യൂമാൻ കോളേജ് മുൻ അദ്ധ്യാപകനുമായ പ്രൊഫ.ജോസഫ് കൊട്ടാരം (കൊട്ടാരം സാർ-83) നിര്യാതനായി. പാലാ പൂവത്തിളപ്പ് കൊട്ടാരത്തിൽ കുടുംബാംഗമാണ്. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് തൊടുപുഴ തേനംകുന്ന് പള്ളി സെമിത്തേരിയിൽ. ഭാര്യ: സോഫി ജോസഫ് വൈപ്പിൻ നെടുങ്ങാട് നരികുളം കുടുംബാംഗമാണ്.മക്കൾ: ജെസ്മോൻ. ജെ. കൊട്ടാരം, ജൂലി ടോം(യു. എസ്. ഐ),അഡ്വ. ജെറിമോൻ. ജെ. കൊട്ടാരം. മരുമകൻ: ടോം വി. ചെങ്ങാത്തടത്തിൽ (യു. എസ്. എ)