അറക്കുളം: പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങി ഇവാ എലിസബത്ത് സെബാസ്റ്റ്യൻ വീട്ടുകാർക്കും സ്‌കൂളിനും നാടിനും അഭിമാനമായി.അറക്കുളം സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഈ മിടുക്കി.മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതുകയാണ് ഇവാ എലിസബത്തിന്റെ അടുത്ത ലക്ഷ്യം. കട്ടപ്പന കുഴിത്തൊളു കളപ്പുരയ്ക്കൽ കെ.സി.സെബാസ്റ്റ്യനാണ് പിതാവ്. ജിജിയാണ് മാതാവ്. സഹോദരങ്ങൾ: ഇസബൽ മരിയ, ഇമൽ അൽഫോൺസ. കലാ രംഗത്തും ശോഭിച്ചിട്ടുണ്ട് ഈ മിടുക്കി. പ്രസംഗം, ഇംഗ്ലീഷ് ഉപന്യാസം, ഹിന്ദി പദ്യോച്ചാരണം എന്നിവയിൽ റവന്യു ജില്ലാ കലോൽസവ ജേതാവാണ്.