പീരുമേട്: കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ശിശു സംരക്ഷണ സമിതി രൂപീകരിച്ചു. ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ജഡ്ജ് കെ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ പി.എം. നൗഷാദ് അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ സജിനി ജയകുമാർ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ സെൽവത്തായി, സുമ, എം. രമേശ് , അമലു മാത്യു അനുമേരിജോൺ എന്നിവർ സംസാരിച്ചു.