sreelaskhmi
ശ്രീലക്ഷ്മി

തൊടുപുഴ: പ്ലസ്ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടി നാട്ടുകാരുടെയും വീട്ടുകാരുടെയും ശ്രീയായി തിളങ്ങി എസ്. ശ്രീലക്ഷ്മി. വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ് ഈ മിടുക്കി. ഡോക്ടറാകണമെന്നാണ് ശ്രീലക്ഷ്മിയുടെ ആഗ്രഹം. ഇതിനായി എൻട്രൻസ് കോച്ചിങിന് ചേരാനുള്ള തയ്യാറെടുപ്പിലാണ്. പത്താം ക്ലാസിലും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയിരുന്നു. കുറിഞ്ഞാലിക്കൽ ശിവപ്രസാദിന്റെയും രശ്മിയുടെയും ഇളയമകളാണ്. സഹോദരൻ: ശ്രീറാം എസ്.