തൊടുപുഴ: ഭിന്നശേഷിക്കാരനെന്ന പരിമിതികളെ അതിജീവിച്ച് കല്ലാനിക്കൽ സെന്റ് ജോർജ് എച്ച്. എസ്. എസ് വിദ്യാർത്ഥി ആസിഫ് ഉമ്മർ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി.മികച്ചൊരു കലാകാരൻ കൂടിയായ ആസിഫ് രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിന പരേഡിലും ഫ്‌ളവേഴ്‌സ് ചാനലിൽ കോമഡി ഉത്സവം പ്രോഗ്രാമിലും പങ്കെടുത്തിട്ടുണ്ട്. ഇടവെട്ടി മാർത്തോമ്മായിൽ താമസിക്കുന്ന ടാപ്പിംങ് തൊഴിലാളിയായ ഉമ്മർ, ഹാബിദ ദമ്പതികളുടെ മൂത്ത മകനാണ് .