കുമളി:കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോന്റെ ഇരട്ട കുട്ടികളായ മക്കൾക്ക് രണ്ടു പേർക്കും ഫുൾ എ പ്ലസ് ലഭിച്ചു. വിജയ പാർവതിയും, വിജയലക്ഷ്മിയുമാണ് മികച്ച വിജയം നേടിയ ഇരട്ടക്കുട്ടികൾ. അട്ടപ്പള്ളം സെന്റ് തോമസ് ഇഎം എച്ച് എസ് എസ് സ്‌കൂളിൽ സയൻസ് വിഷയത്തിനാണ് ഇരുവരും വിജയം കരസ്ഥമാക്കിയത് . കുമളി ഗ്രാമ പഞ്ചായത്ത് അംഗമായി രണ്ടു തവണ വിജയിച്ച ഷാജി മോനും അമ്മ കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ശാന്തി ഷാജി മോനും ,ഇവരുടെ മുത്തശ്ശിയും മുൻ ഗ്രാമ പഞ്ചായത്തംഗവുമായ പി.റ്റി. വിജയമ്മ ടീച്ചറുംമിന്നും വിജയത്തിൽ അതീവ സന്താഷത്തിലാണ്. വിജയ് പാർവതിയും വിജയലക്ഷ്മിയും എല്ലാ വിഷയത്തിനും എ പ്ലസ് നേടി യാണ് എസ്.എസ്.എൽ.സി.ക്ക് വിജയിച്ചത്.ഇവർക്ക് ഒരു കുഞ്ഞനുജത്തി കൂടിയുണ്ട് എൽ.കെ.ജി. വിദ്യാർത്ഥിയായ വിജയശ്രീ.