തൊടുപുഴ : പൊന്നന്താനം ഗ്രാമീണ വായനശാലയിൽ വാർഷിക പൊതുയോഗംനടത്തി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ, വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് മൈലാടൂർ, സെക്രട്ടറി ഡോ. സുമേഷ് ജോർജ് മച്ചുകാട്ട്, ജോയിന്റ് സെക്രട്ടറി വിൻസന്റ് മാത്യു പുരയ്ക്കൽ, കമ്മറ്റി അംഗങ്ങൾ എൻ. സി. മാത്യു നെല്ലുകാട്ട്, സി.എം. തങ്കച്ചൻ ചേരിയിൽ, എൻ.ജെ. ദേവസ്യ വേലംകുന്നേൽ, ഷിജോ അഗസ്റ്റിൻ മൂന്നുമാക്കൽ, എൻ.ജെ.ജോസഫ് വേലിക്കാത്ത്, എ.കെ. രവി അപ്പച്ചികുളത്തിൽ, ഷെറിൻ കിഷോർ പുതുമനത്തൊട്ടിയിൽ എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് വായനമാസാചരണ പരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ നിർവ്വഹിച്ചു.