തൊടുപുഴ: കോടിക്കുളം പഞ്ചായത്തിലെ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെയ്പ്പും ഇന്ന് രാവിലെ 10.30 മുതൽ 11.30 വരെ കോടിക്കുളത്തും
വണ്ണപ്പുത്ത് ഉച്ചക്ക് 12 മണി മുതൽ 2 മണി വരെ വണ്ണപ്പുറത്ത് വച്ചും
വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ മുള്ളരിങ്ങാട് ഭാഗത്തെ പുനഃപരിശോധനയും മുദ്രവെയ്പ്പും ഇന്ന് 3 മുതൽ 4 മണി വരെ മുള്ളരിങ്ങാട് വച്ച് നടത്തും.വ്യാപാരികൾ അളവ് തൂക്ക ഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വർഷത്തെ സർട്ടിഫിക്കറ്റും സ്വന്തം മേൽവിലാസം എഴുതിയ അഞ്ച് രുപയുടെ പോസ്റ്റ് കവർ സഹിതം ഹാജരായി മുദ്ര പതിപ്പിക്കേണ്ടതാണെന്ന് തൊടുപുഴ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു.