തൊടുപുഴ: സി.പി.ഐയുടെയും എ.ഐ.ടി.യു.സിയുടെയും പ്രമുഖ നേതാവായിരുന്ന വഴിത്തല ഭാസ്‌കരൻ അനുസ്മരണം ഇന്ന് തൊടുപുഴ വഴിത്തല ഭാസ്‌കരൻ സ്മാരക ഹാളിൽ നടക്കും. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. നേതാക്കളായ കെ.കെ. ശിവരാമൻ, മാത്യു വർഗ്ഗീസ്, കെ. സലിം കുമാർ, പി.പി. ജോയി, വി.ആർ. പ്രമോദ്, മുഹമ്മദ് അഫ്‌സൽ, എബി ഡി. കോലോത്ത് എന്നിവർ സംസാരിക്കും.