narcotic

തൊടുപുഴ: നാർക്കോട്ടിക് കോ.-ഓർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി.
തൊടുപുഴ അൽ-അസ്ഹർ കോളേജിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷമീനാ നാസ്സർ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ .വി.എ.സലിം സ്വാഗതംപറഞ്ഞു.അസിസ്റ്റന്റ് കമ്മീഷണർ,സി.ജി.എസ്.റ്റി ആന്റ് കസ്റ്റംസ് റോയി വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. കുമാരമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ലൈല കരിം, അൽ.അസ്ഹർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഡ്വ.കെ.എ. മിജാസ്, അസ്സി.ഡിസ്ട്രിക് നോഡൽ ഓഫീസർ, എസ്.പി.സി പ്രൊജക്ട് എസ്.ആർ.സുരേഷ് ബാബു, അൽ.അസ്ഹർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.ഡി.എഫ്.മെൽവിൻ ജോസ്, അൽ.അസ്ഹർ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാൾ പ്രോഫ.കെ.എ. ഖാലിദ് എന്നിവർ പ്രസംഗിച്ചു. വിമുക്തി മിഷൻ ജില്ലാ മാനേജർ ആർ.ജയചന്ദ്രൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.വാരാചരണം 26 ന് സമാപിക്കും.