കട്ടപ്പന : അഗ്‌നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി.പഴയ ബസ്റ്റാന്റിൽ നിന്നും ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസ് പടിക്കൽ പോലീസ് തടഞ്ഞു. തുടർന്ന്

എൻ.വൈ. സി സംസ്ഥാന പ്രസിഡന്റ് സി.ആർ സജിത്ത് സമരം ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേഷ് കൃഷ്ണൻ ,മറ്റ് നേതാക്കളായ വി.എസ് അഭിലാഷ്, ബി അനൂപ്, കെ .ജെ ജെയ്സൺ, ഷിജോ തടത്തിൽ,ജിബിൻ മാത്യു എന്നിവർ പ്രസംഗിച്ചു. നിരവധി പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.