തൊടുപുഴ: അന്യായമായ ബഫർസോൺ പ്രഖ്യാപനത്തിനെതിരെ നിലപാട് സ്വീകരിക്കുകയോ, നിയമ നടപടികൾ ആരംഭിക്കുകയോ ചെയ്യാത്ത സംസ്ഥാന സർക്കാർ ജില്ലയിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണന്ന് മുസ്ളിം ലീഗ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ബഫർ സോൺ പ്രഖ്യാപനത്തിനും നിർമ്മാണ നിരോധനത്തിനെതിരായും ഭൂ പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടും മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി ബഹുജന പ്രക്ഷോഭം ആരംഭിക്കും. സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ജൂലൈ 2ന് കട്ടപ്പനയിൽ യൂത്ത് ലീഗ് പ്രതിഷേധ ധർണ നടത്തും.
ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി എം സലിം ഉദ്ഘാടനം ചെയ്തു.