കട്ടപ്പന : സർവ്വീസ് സഹകരണ ബാങ്കും ഇഫ്കോയും സംയുക്തമായി കർഷക സെമിനാർ നടത്തി..ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സർവ്വീസ് ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.വളങ്ങളുടെ ഗുണങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നതിനും പുതിയ മരുന്നുകൾ കർഷകരെ പരിചയപ്പെടുത്തുന്നതിനുമാണ് കാർഷിക സെമിനാർ സംഘടിപ്പിച്ചത്.ഇഫ്കോ പുതിയതായി വിപണിയിൽ ഇറക്കിയിരിക്കുന്ന നാനോ യൂറിയയും അതിന്റെ ഉപയോഗത്തെപ്പറ്റിയും ഗുണ
നിലവാരത്തെപ്പറ്റിയും കർഷകർക്കുള്ള സംശയങ്ങൾ വിശദമായി വിവരിക്കുകയും ചെയ്തു.തുടർന്ന് നടന്ന ക്ലാസിൽ കാർഷിക വിളകളെ മഴക്കാലത്ത് ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും പ്രതിവിധികളെപ്പറ്റിയും കർഷകരുടെ സംശയങ്ങൾക്ക് പാമ്പാടുംപാറ കാർഡമം റിസേർച്ച് സ്റ്റേഷൻ മേധാവി പ്രൊഫ.മുത്തുസ്വാമി മുരുകൻ മറുപടി നൽകി. ബാങ്ക് വൈസ് പ്രസിഡന്റ് റ്റി.ജെ.ജേക്കബ് പി എസ് രാഗേഷ്,സെക്രട്ടറി റോബിൻസ് ജോർജ്, ഭരണ സമിതി അംഗങ്ങൾ ജീവനക്കാർ തുടങ്ങിയർ പങ്കെടുത്തു.