അരിക്കുഴ: അരിക്കുഴ 657 നമ്പർ എസ്. എൻ. ഡി. പി ശാഖയുടെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ആറാമത് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും.ക്ഷേത്രം തന്ത്രി ശിവനാരായണ തീർത്ഥ സ്വാമികളുടെയും മേൽശാന്തി രതീഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും. ഗുരുദേവക്ഷേത്രത്തിൽ രാവിലെ മുതൽ മഹാഗണപതിഹോമം, മഹാഗുരുപൂജ, കലശാഭിഷേകം. 11 ന് സമൂഹപ്രാർത്ഥന, 12.30ന് മഹാപ്രസാദമൂട്ട്, ഒരുമണിക്ക് ഗുരുദർശന രഘനയുടെ ഗുരുധർമ്മപ്രഭാഷണം. 2.30ന് ശാഖാപ്രസിഡന്റ് കെ. എസ്. വിദ്യാസാഗറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രതിഷ്ഠാവാർഷിക സമ്മേളനം എസ്. എൻ. ഡി. പി യൂണിയൻ ചെയർമാൻ എ. ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് ചെർമാൻ ഡോ. കെ. സോമൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ഷാജി കല്ലാറയിൽ, വൈക്കംബെന്നി ശാന്തി എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി പി. എം. സുകുമാരൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ് നന്ദിയും പറയും.