തൊടുപുഴ : ജില്ലാ സൈക്കിളിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉടുമ്പന്നൂർ എസ്. എൻ.എൽ.പി. സ്‌കൂളിന്റെയും വേളൂർ ഫോറസ്റ്റ് ഡിവിഷന്റെയും സഹകരണത്തോടെ ഉടുമ്പന്നൂരിലും, ചേറ്റുകുഴി നവജീവൻ സൈക്ലിംഗ് ക്ലബ്ബിന്റെയും എം.ജി.എം. സ്‌കൂളിന്റെയും സഹകരണത്തോടെ ചേറ്റുകുഴിയിലും നടന്നുവന്നിരുന്ന സൈക്ലിംഗ് സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപന യോഗത്തിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോർലി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. എസ്.എൻ.എൽ.പി. സ്‌കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് അജി സ്‌കറിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചേറ്റുകുഴി എം.ജി.എം. സ്‌കൂൾ ഹാളിൽ ചേർന്ന യോഗത്തിന് സൈക്ലിംഗ് ക്ലബ്ബ് പ്രസിഡന്റ് രഘുനാഥ് കുമ്പളന്താനം അദ്ധ്യക്ഷത വഹിച്ചു. എം.ജി.എം. സ്‌കൂൾ മാനേജർ ഫാ. എം.പി. ഏലിയാസ് കോർ എപ്പിസ്‌കോപ്പ യോഗം ഉദ്ഘാടനം ചെയ്തു. സൈക്ലിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ പരിശീലകർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മോൻസി മഠത്തിൽ പി. കെ. രാജേഷ്, വിനോദ്, കൊച്ചറമോഹനൻ, ഷാജി തത്തംപിള്ളിൽ, കെ.പി. നസീർ, പ്രീതി ബി.കെ., ആഷിൻ സൂസൺ തുടങ്ങിയവർ പ്രസംഗിച്ചു.