നെടുങ്കണ്ടം :നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ആരോഗ്യ സന്നദ്ധപ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി പാമ്പാടുംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെയുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരെയും ആശാവർക്കർമാരെയും ബിജെപി വണ്ടൻമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബിജെപി വണ്ടൻമേട് മണ്ഡലം പ്രസിഡന്റ് സജി വട്ടപ്പാറയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം ബിജെപി ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. സന്നദ്ധപ്രവർത്തകരെ ആദരിക്കൽ ചടങ്ങ് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സി.. സന്തോഷ് കുമാർ ഡോ. ഷാഹിന് മെമന്റോ നൽകി ഉദ്ഘാടനം ചെയ്തു.