വനിത മത്സ്യതൊഴിലാളികളുടെ സൂക്ഷ്മ സംരംഭ വികസന പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കുന്നതിനും പദ്ധതികളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനുമായി മിഷൻ കോർഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ (755/ രൂപ) നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യു നടത്തും. യോഗ്യത എംഎസ്ഡബ്ളിയു(കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്) അല്ലെങ്കിൽ എം.ബി.എ മാർക്കറ്റിങ്ങ്, ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം, പ്രായപരിധി 35 വയസ്
ഇന്റർവ്യുവിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ളവർ ജൂലാത് ഒന്നിന് രാവിലെ 10 ന് പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, എന്നിവതെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം പൈനാവിലുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ഹാജരാകണം.