
കഞ്ഞക്കുഴി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഞാറ്റുവേല ദിനത്തിൽ സ്‌കൂൾ തല നടീൽ ഉൽസവം കഞ്ഞിക്കുഴിഎസ്. എൻ .എച്ച്.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ പച്ചക്കറി നടീൽ നടത്തി ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ഗംഗാധരൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി മോഹൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ പ്രദീപ് എം എം ആശംസ നേർന്നു. കൃഷി ഓഫീസർ ആതിര പച്ചക്കറി തൈകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പഞ്ചായത്തംഗം ജോയ് മോൻ , അഗ്രികൾച്ചർ അസിസ്റ്റന്റ് അനിൽ കുമാർ , ഇന്ദു , പ്രേംലാൽ, കുട്ടികൾ, അദ്ധ്യാപകർ തുടങ്ങിയവർ ചേർന്ന് കൃഷിക്ക് തുടക്കം കുറിച്ചു.