ഇടുക്കി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ഇടുക്കി ജില്ലാ സമ്മേളനം യോഗജ്വാല- 2022ന് മുന്നോടിയായുള്ള ഇടുക്കി യൂണിയൻ സംയുക്ത യോഗം നാളെ ഉച്ചയ്ക്ക് രണ്ടിന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു. ശാഖാ ഭാരവാഹികൾ, യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം, സൈബർസേന, വൈദിക സമിതി എംപ്ലോയീസ് ഫോറം, പെൻഷൻ കൗൺസിൽ യൂണിയൻതല ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. യൂണിയൻ പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം യോഗം ഡയറക്ടർ സി.പി. ഉണ്ണി,​ കൗൺസിൽ അംഗങ്ങളായ മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ഷാജി പുലിയാമറ്റം, ജോബി കണിയാൻകുടി,​ അനീഷ് പച്ചിലാംകുന്നേൽ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ, വൈസ് പ്രസിഡന്റ് പി.എൻ. സത്യൻ, സെക്രട്ടറി ജോമോൻ കണിയാൻകുടിയിൽ, വനിതാസംഘം പ്രസിഡന്റ് വത്സമ്മ ടീച്ചർ, വൈസ് പ്രസിഡന്റ് പ്രീത ബിജു, സെക്രട്ടറി മിനി സജി, ഷീല രാജീവ്, അനൂപ് പ്ലാക്കൽ, പി.കെ. മോഹൻദാസ്, മോഹനൻ പ്ലാക്കൽ,​ വിഷ്ണു കണിപറമ്പിൽ, പ്രവീൺ ബിജു, മഹേന്ദ്രൻ ശാന്തികൾ, പ്രമോദ് ശാന്തി എന്നിവർ പ്രസംഗിക്കും. ജൂലായ് 12ന് കട്ടപ്പനയിലാണ് സമ്മേളനം നടത്തുന്നത്.