olimbics
ഒളിമ്പിക്‌സ് ചിഹ്നത്തിന്റെ മാതൃകയിൽ കുട്ടികൾ അണിനിരന്നപ്പോൾ

തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം നടത്തി. അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്യുന്ന നിറങ്ങളിലുള്ള ബലൂണുകൾ കൈകളിലേന്തി ഒളിമ്പിക്‌സ് ചിഹ്നത്തിന്റെ മാതൃകയിൽ കുട്ടികൾ അണിനിരന്നു. ഹെഡ്മാസ്റ്റർ ബിജോയ് മാത്യു ഒളിമ്പിക് ദിന സന്ദേശം നൽകി. തുടർന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പുഷ്അപ്പ് മത്സരവും നടത്തി. സ്‌കൂൾ കായികാദ്ധ്യാപകൻ മാത്യു ജോസ് ദിനാചരണത്തിന് നേതൃത്വം നൽകി.