 
തൊടുപുഴ: ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനം വിപുലമായി ആചരിച്ചു. രാവിലെ ഒമ്പതിന് വെങ്ങല്ലൂർ സിഗ്നൽ പോയിന്റിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ദീപശിഖയിൽ അഗ്നി പകർന്ന് മുൻ സന്തോഷ്ട്രോഫി താരം സലീംകുട്ടിക്ക് കൈമാറി. തുടർന്ന് കായിക താരങ്ങളെ അണിനിരത്തിക്കൊണ്ട് നടത്തിയ ദീപശിഖാ പ്രയാണം ചെയർമാൻ ഫ്ളാഗ് ഒഫ് ചെയ്തു. ദീപശിഖാ സോക്കർ സ്‌കൂളിൽ എത്തിച്ചേർന്നപ്പോൾ ഒളിമ്പിക് അസോസിയേഷൻ ട്രഷറർ എം.എൻ. ബാബു ദീപശിഖ ഏറ്റുവാങ്ങി സ്റ്റേഡിയത്തിൽ സ്ഥാപിച്ചു. തുടർന്ന് പി.എ. സലീംകുട്ടി ഒളിമ്പിക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഴുവൻ കായികതാരങ്ങളും സംഘാടകരും പ്രതിജ്ഞ ഏറ്റുചൊല്ലി. ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ ഫുട്‌ബോൾ മത്സരങ്ങൾ കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ശരത് യു. നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം.എസ്. പവനൻ സ്വാഗതം ആശംസിച്ചു. ട്രഷറർ എം.എൻ. ബാബു, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പി, തയ്‌ക്കോണ്ടോ അസോസിയേഷൻ സെക്രട്ടറി നിവാസ് എ.ജെ, റഗ്ബി അസോസിയേഷൻ പ്രസിഡന്റ് ജോർജ്ജ് കെ.ടി, ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിമാരായ കെ. ശശിധരൻ, എ.പി. മുഹമ്മദ് ബഷീർ, ഹോക്കി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മിനി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.