തൊടുപുഴ: ശ്യാമപ്രസാദ് മുഖർജി അനുസ്മരണം മുൻ പി.എസ്.സി ചെയർമാനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അടിയുറച്ചദേശീയ വാദിയും നല്ല ഭരണകർത്താവുമായിരുന്നു ശ്യാമപ്രസാദ് മുഖർജിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിട്ട് അത് അന്വേഷിക്കാൻ പോലും അന്നത്തെ കോൺഗ്രസ് സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണയോഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി ബിനു ജെ. കൈമൾ, സെക്രട്ടറി ടി.എച്ച്. കൃഷ്ണകുമാർ, സംസ്ഥാന സമിതി അംഗങ്ങളായ പി.പി. സാനു, കെ.എൻ. ഗീതാകുമാരി, ജില്ലാ സെക്രട്ടറിമാരായ കെ.ആർ. സുനിൽകുമാർ, അഡ്വ. അബിളി അനിൽ, സൗമ്യ പി.വി, ജില്ലാ ട്രഷറർ കെ.പി. രാജേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ശ്രീവിദ്യ രാജേഷ്, മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് എസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.എസ്. സിജിമോൻ, ജിതേഷ് സി. ഇഞ്ചക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.