rajakkad

രാജാക്കാട്:കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ രാജാക്കാട് ആസ്ഥാന മന്ദിരം ഉദ്ഘാടനവും യൂണിറ്റ് കൺവെൻഷനും നടത്തി.രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂൾ ഹാളിൽ യൂണിറ്റ് പ്രസിഡന്റ് വി.എം സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി
ആർ.രഘുനാഥൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ പ്രസിഡന്റ് കെ.കെ സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കെ.കെ രഘുനാഥൻ സ്വാഗതം പറഞ്ഞു. രാജകുമാരി ബ്ലോക്ക് സെക്രട്ടറി വി.കെ പീതാംബരനെ ചടങ്ങിൽ ആദരിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി,
സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കെ.പി സുബീഷ്,കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി എ.എൻ ചന്ദ്രബാബു,ചെയർമാൻ ടി.പി വർഗീസ്,കെ.ജെ ജോർജ്ജ്,കെ.കെ തങ്കപ്പൻ,ബെന്നി പാലക്കാട്ട്,സി.കെ മോഹനൻ,ജമാൽ ഇടശ്ശേരിക്കുടി,സി.കെ വിജയൻ,വി.എസ്.ബിജു,ബേബിലാൽ, പി.സി പത്മനാഭൻ,സിജു രാജാക്കാട്, സംഘടന രാജകുമാരി ബ്ലോക്ക് പ്രസിഡന്റ് ടി.പി വർഗീസ്, കെ.സി രാജു എന്നിവർ പ്രസംഗിച്ചു.