തൊടുപുഴ: ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മറ്റി ഉണർവ് വനിതാ മുന്നേറ്റ ജാഥ സ്വാഗതസംഘ രൂപീകരണ യോഗം ചേർന്നു. ഇടുക്കി ജോയിന്റ് കൗൺസിൽ സംസ്ഥാന വനിത കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് നാലിന് കാസർകോട് നിന്ന് ആരംഭിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജാഥ പര്യടനം നടത്തി ജൂലായ് 15ന് ജില്ലയിൽ എത്തച്ചേരും. ചെറുത്തോണിയിൽ എത്തുന്ന ജാഥയ്ക്ക് ആവേശോജ്ജ്വല സ്വീകരണം നൽകുന്നതിനായി പൈനാവ് എ.ഐ.ടി.യു.സി ഹാളിൽ ജോയിന്റ് കൗൺസിൽ വനിത കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാഗത സംഘ രൂപീകരണ യോഗം ചേർന്നു. ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി ജില്ലാ പ്രസിഡന്റ് സി.എസ്. അജിത അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി. ബിനിൽ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ലോക്കൽ സെക്രട്ടറി അലൻ ഫ്രാൻസിസ്, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, ജില്ലാ സെക്രട്ടറി വി.ആർ. ബീനാമോൾ, വൈസ് പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ്, ജില്ലാ ട്രഷറർ കെ.വി. സാജൻ, ജില്ലാ കമ്മറ്റി അംഗം ഡി.കെ, സജമോൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം രക്ഷാധികാരിയായി സി.പി.ഐ ജില്ലാ സെക്രടറി കെ.കെ. ശിവരാമൻ, ചെയർമാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ.ഫിലിപ്പ്, വൈസ് ചെയർമാൻമാന്മാരായി എം.കെ. പ്രിയൻ, സിജി ചാക്കോ, കെ.വി. സാജൻ, അലൻ ഫ്രാൻസിസ്, ജനറൽ കൺവീനർ സുഭാഷ് ചന്ദ്രബോസ് എന്നിവർ ഉൾപ്പെടെ 101 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപികരിച്ചു.