 
കരിമണ്ണൂർ: പറയന്നിലം പരേതനായ ഔസേപ്പ് ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. പരേത കരിമണ്ണൂർ കുന്നപ്പിള്ളി കുടുംബാംഗം. മക്കൾ: സി. ഫിൽസി എം.എസ്.ജെ (ലക്‌നൗ), അൽഫോൻസ, മാമ്മച്ചൻ, റാണി, സോണി, മോളി, ഷാലി. മരുമക്കൾ: പാപ്പച്ചൻ നെല്ലംകുഴി (തോപ്രാംകുടി), ഗ്രേസി വണ്ടനാക്കര (തഴുവുംകുന്ന്), ജോർജ് മഞ്ചപ്പിള്ളി (ഏഴല്ലൂർ), ജിൻസി ചെറുതോട്ടം (പയസ്‌മൗണ്ട്), തോമസ് നെടുങ്ങാട്ട് (കല്ലൂർക്കാട്), പോൾ പുതിയേടത്ത് (പുത്തൻകുരിശ്).