ഇടുക്കി : ചക്കുപള്ളം ഗ്രാമപഞ്ചായത്തിൽ വാതിൽപടി സേവന പരിശീലന പരിപാടി പ്രസിഡന്റ് പി.കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, ആശാവർക്കർമാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കില പ്രതിനിധികൾ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. വാതിൽപടി സേവനം, പശ്ചാത്തലവും പ്രസക്തിയും, സംഘടനയും സംവിധാനവും, ലക്ഷ്യങ്ങൾ മുതലായ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാത്യു പി.ടി, പഞ്ചായത്ത് അംഗങ്ങൾ, ആശാവർക്കർമാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.