ഇടുക്കി : ജൈവ വൈവിദ്ധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ വിഭാഗം മുഖേന കാവുകളുടെ സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി 2 ജില്ലയിൽ കാവുകളുടെ സംരക്ഷണത്തിന് ധനസഹായം നൽകുന്നതിലേയ്ക്കായി കാവുകളുടെ ഉടമസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം (www.forest.kerala.gov.in) ൽലഭ്യമാണ്. ജില്ലയിൽ ധനസഹായം നൽകുന്നതിലേയ്ക്കായി കാവുകളുടെ ഉടമസ്ഥരായിട്ടുള്ള സ്വകാര്യവ്യക്തികൾ, ദേവസ്വങ്ങൾ, ക്ഷേത്രങ്ങൾ മുതലായവർ പൂരിപ്പിച്ച അപേക്ഷ ഫോറം അസിസ്റ്റന്റ്‌ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, ഇടുക്കി, സഹ്യസാനു ഫോറസ്റ്റ്‌കോംപ്ലക്‌സ്, വെള്ളാപ്പാറ, പൈനാവ്.പി.ഒ 685 603 എന്ന വിലാസത്തിൽ ജൂലായ് 15ന് മുമ്പായി സമർപ്പിക്കണം. ഫോൺ 04862232505.