മൂലമറ്റം: എസ് എൻ ഡി പി മൂലമറ്റം ശാഖയിൽ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ യോഗദിനാചരണം സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി യോഗയും ജീവിതവും എന്ന വിഷയത്തിൽ പഠന ക്ലാസ്സും നടന്നു.ശാഖാ സെക്രട്ടറി എം ജി വിജയൻ അദ്ധ്യക്ഷത വഹിച്ചു.യോഗ ക്ലാസ്സിനു ധ്യാനയോഗ ക്ലബ്ബ് ചെയർമാൻ യോഗാ മാസ്റ്റർ അജിത് പി രാജു നേതൃത്വം നൽകി. രാഹുൽ കൊച്ചു കുന്നേൽ, അഭിഷേക് ഗോപൻ , കെ.പി.രാജേഷ് കൊച്ചു കുന്നേൽ എന്നിവർ സംസാരിച്ചു.