ഇടുക്കി : സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സിഡിറ്റ്) യുടെ ഒ്ര്രപിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രതിദിനം 650 രൂപ നിരക്കിൽ കാഷ്വൽ ലേബറായി നിയമിക്കുന്നതിന് പത്താം ക്ലാസ് പാസ്സായി ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്‌സ് വിജയിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ളവർക്കായി വാക്ഇൻഇന്റർവ്യൂ നടത്തുന്നു. സിഡിറ്റ് മെയിൻ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിലാണ് വാക്്ഇൻഇന്റർവ്യൂ. പ്രായ പരിധി : 40 വയസ്. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാദ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ജൂൺ 28 ന് രാവിലെ 10 മുതൽ 1വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.ഫോൺ: 9447301306.