ഇടുക്കി : 2021- 22 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ളസ് നേടിയ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തിൽ കുറയാതെ അംഗത്വമുള്ളവർ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വകാർഡിന്റെ പകർപ്പ്,അംഗത്വവിഹിതം അടവാക്കിയ രസീതിയുടെ പകർപ്പ്, സ്വന്തം ബാങ്ക്പാസ് ബുക്കിന്റെ പകർപ്പ്, പരീക്ഷാഫലത്തിന്റെ പകർപ്പ് എന്നിവ സഹിതം ആഗസ്റ്റ്31 നകം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിംഗ്, രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റ്ഹിൽ.പിഒ, കോഴിക്കോട്673005 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ0495 2966577.