തൊടുപുഴ: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസ് ആക്രമിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനുണ്ടായ വീഴ്ച മറച്ചുവയ്ക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.