പീരുമേട്: പീരുമേട് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 'സുസ്ഥിര ജൈവ കൃഷിയിൽ സൂഷ്മാണുക്കൾ ഉപയോഗിച്ചുള്ള രോഗ നിയന്ത്രണവും പോക്ഷക ലഭ്യതയും ' എന്ന വിഷയത്തെ ആസ്പദമാക്കി കർഷക സെമിനാർ 26 , 27 തിയതി കളിൽ നടത്തും.26 ന് രാവിലെ 11 ന് പത്തുമുറി എൻഎസ്എസ് ഹാളിൽ നടക്കുന്ന സെമിനാർ കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്യും .കേരള സർവകലാശാല മൈക്രോബയോളജി വകുപ്പ് മേധാവി ശിവപ്രസാദ് ക്ലാസെടുക്കും.27ന് രാവിലെ 10 ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ഉദ്ഘാടനം ചെയ്യും27 ന് രാവിലെ 10 ന് അണക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്ന സെമിനാർ ചക്കുപ്പള്ളം പഞ്ചായത്ത് പ്രസിഡന്റ ടി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും സെമിനാറിൽ മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന് മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.എസ്. വാസു , സെക്രട്ടറി ഡോൺ മാത്യുവും അറിയിച്ചു.