 
പീരുമേട്: എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രവർത്തകയോഗം പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ജൂലായ് 12ന് കട്ടപ്പനയിൽ നടക്കുന്ന യുവജന റാലിയിൽ രണ്ടായിരം പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. റാലിയുടെ പ്രചരണാർത്ഥം യൂണിയൻ അതിർത്തിയിൽ ബൈക്ക് റാലിയും ശാഖകളിൽ പ്രചരണ യോഗങ്ങളും നടത്താൻ തീരുമാനിച്ചു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ, സെക്രട്ടറി സുനീഷ് വലിയപുരയ്ക്കൽ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ലതാ മുകുന്ദൻ, യൂണിയൻ സൈബർ സേനാ ചെയർമാൻ ഷിബു മുതലക്കുഴി, യൂണിയൻ കൗൺസിലർമാരായ പി.വി. സന്തോഷ്, വി.പി. ബാബു, പി.എസ്. ചന്ദ്രൻ, കെ. ഗോപിസദൻ രാജൻ എന്നിവർ പ്രസംഗിച്ചു.