തൊടുപുഴ: പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരമുള്ള മാദ്ധ്യമ പ്രവർത്തകരുടെ പെൻഷൻ വർദ്ധന ഏകപക്ഷിയമായി വെട്ടിക്കുറച്ചത് പ്രതിഷേധാർഹമാണെന്ന് സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. നിയമസഭ അംഗീകരിച്ച ബജറ്റ് നിർദേശമാണ് വെട്ടിയത്.
തെറ്റു തിരുത്താനും ബജറ്റ് അംഗീകരിച്ച വർദ്ധനവ് പുന:സ്ഥാപിക്കാനും സർക്കാർ അടിയന്തിരമായി ഇടപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ മാസം ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് മാധ്യമ പ്രവർത്തകരായ എം.എൽ.എമാരോട് യോഗം അഭ്യർഥിച്ചു.
ജില്ല പ്രസിഡന്റ് ശശിധരൻ കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജെ.ബാബു, എം.കെ.പുരുഷോത്തമൻ, ജെയിംസ് പന്തക്കൽ, സി.എം.അലിയാർ തുടങ്ങിയവർ സംസാരിച്ചു.