പീരുമേട്: അഴുത ബ്ലോക്ക് പഞ്ചായത്ത്, സാമൂഹ്യ ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രി, കുമളി. വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ, പെരുവന്താനം, കൊക്കയാർ,എന്നീ ഗ്രാമപഞ്ചായത്തുകൾ കുടുംബശ്രീ,ഫയർ ആൻഡ് റെസ്‌ക്യൂ , എക്‌സൈസ്, ശുചിത്വമിഷൻ, ഭക്ഷ്യ സുരക്ഷ ,സ്‌കൂൾ, കോളേജുകൾ, ഹോസ്പിറ്റൽ , എം എം.റ്റി. ഹോസ്പിറ്റൽ ,എന്നിവയുടെ സഹകരണത്തോടെ കുട്ടിക്കാനം മരിയൻ കോളേജിൽ ഇന്ന് രാവിലെ പത്തുമണിക്ക് ആരോഗ്യമേള നടത്തുന്നു. ബോധവൽക്കരണ സെമിനാർ ,മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും ,ലഹരി ഉപയോഗവും അതിന്റെ ദൃഷ്യ വശങ്ങളും തുടങ്ങിയ വിഷയങ്ങൾ . മേളയിൽ അവതരിപ്പിക്കുംമേളയുടെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ്എം.പി നിർവഹിക്കും , പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിക്കും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി ജി.കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും.അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് അദ്ധ്യക്ഷത വഹിക്കും .ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് വിഷയാവതരണം നടത്തും. മരിയൻ കോളേജ് അഡ്മിനിസ്‌ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനം സന്ദേശം നൽകും.