പീരുമേട്: മുഖ്യമന്ത്രി പിണറായിവിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ പീരുമേട് സിവിൽ സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി. മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് അശോകൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ്.ബെന്നി പെരുവന്താനം, അഡ്വ.അരുൺ പൊടിപാറ, മനോജ് രാജൻ, എബിൻ കുഴിവേലി, റോബിൻ കാരക്കാട്ട്, ആൽവിൻ ഫിലിപ്പ്,സിയേശുദാസ് കാജാ പാമ്പനാർ എന്നിവർ സംസാരിച്ചു.