തൊടുപുഴ: രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമം സി.പി.എം കുബുദ്ധി മാത്രമാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു. നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര സർക്കാരിനെ പ്രീണിപ്പിക്കലാണ് എസ്.എഫ്.ഐ അക്രമത്തിലൂടെ കേരളത്തിലെ സി.പി.എമ്മിന്റെ ഗൂഢ ലക്ഷ്യം. സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങളിൽ നിന്ന് ഇ.ഡി അന്വേഷണം ആട്ടിമറിക്കാൻ നടത്തുന്ന ബി.ജെ.പി പ്രീണനം മാത്രമാണ് ലക്ഷ്യമെന്ന് എം. മോനിച്ചൻ പറഞ്ഞു.