അടിമാലി: രാഹുൽഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് സി.പി.എം. പിൻതുണയിൽ തല്ലിതകർത്ത എസ്.എഫ്.ഐ നിലപാടിൽ പ്രതിക്ഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സി.എസ്.നാസർ നേതൃത്വം കൊടുത്ത പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി.ജനറൽ സെക്രട്ടറി ടി.എസ്.സിദ്ദിക്ക്, കെ.പി.അസ്സീസ്, സോമൻ ചെല്ലപ്പൻ, എസ്.എ.ഷജാർ, കെ.എസ്.മൊയ്തു, ഹാപ്പി.കെ.വർഗീസ്, കെ.കൃഷ്ണമൂർത്തി , സി.ജി.എൻ സൺ, ജോബി ചെമ്മല, അനിൽ കനകൻ തുടങ്ങിയവർ നേതൃത്വം നൽകി.