പീരുമേട് :താലൂക്ക് ആശുപത്രിയിലെ ഐ സി ടി സി ലാബ് , ലബോറട്ടറി, വെയിറ്റിംഗ് ഏരിയ , ക്ലിനിക്ക് ഐസി റ്റി.സി ലാബ് എന്നിവയുടെ ഉദ്ഘാടനംവാഴൂർ സോമൻ എം.എൽ.എ. നിർവഹിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ്, മുഖ്യാതിഥിയായിരുന്നു.ജി​ല്ലാ വി​കസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു .പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , എസ്. സാബു,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻസ്മിതാ മോൾ , വികസന കാര്യ സ്റ്റാൻഡിങ്ങ് ചെയർമാൻ ആർ. ദിനേശൻ ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വർഗീസ് , ഡോ. അനൂപ് കെ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം ആനന്ദ് എന്നിവർ സംസാരിച്ചു.