കുഞ്ചിത്തണ്ണി : ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ തലമുറകളായി ജനിച്ച് വള‌ർന്ന കർഷകരെയും തോട്ടം തൊഴിലാളികളുടെയും പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന റവന്യൂ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചിന്നക്കനാൽ വില്ലേജ് ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തി. സി.പി.എം,​ സി.പി.ഐ,​ കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും കർഷക തൊഴിലാളികളും ഉപരോധ സമരത്തിൽ പങ്കെടുത്തു. രക്ഷാധികാരി ഫാ. വിജേഷ് മണ്ണൂർ,​ കൺവീനർ എ. യേശുദാസ്,​ എസ്. വേലുസാമി,​ ചെയർമാൻ ബേബി വെട്ടച്ചിറ,​ മുരുകപാണി,​ പഞ്ചായത്ത് പ്രസിഡന്റ് സിനി ബേബി,​ വൈസ് പ്രസിഡന്റ് ജെസി എന്നിവ‌ർ സമരത്തിന് നേതൃത്വം നൽകി.

ചിന്നക്കനാൽ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ഉപരോധ സമരം